ഭരതനാട്യം, കുച്ചിപ്പുടി, നാടോടി നൃത്തം, കേരളനടനം, സംഗീതം തുടങ്ങി കുട്ടിക്കാലം മുതല്‍ ശീതള്‍ കൈവെയ്ക്കാത്ത മേഖലകളില്ല. കലോത്സവങ്ങളില്‍ എല്ലാ മത്സരങ്ങളിലും ഒന്നാം സ്ഥാനം. വീട്ടിലെ അലമാരകള്‍ ട്രോഫികളും പുരസ്കാരങ്ങളും കൊണ്ട് നിറഞ്ഞു. ഇതിനിടയിലേക്ക് ഭീമന് ചുമര്‍ച്ചിത്രം വരച്ച് ശീതള്‍ നേടിയ ഇരട്ട റെക്കാര്‍ഡ് അതിമധുരമായി.
ലോക്ക് ഡൗണ്‍ സമയത്ത് നേരംപോക്കിനായി വീടിന്റെ ചുമരില്‍ 200 സെന്റിമീറ്റര്‍ ഉയരത്തില്‍ നിറങ്ങളില്‍ ചാലിച്ച് തീര്‍ത്ത കൂറ്റന്‍ കഥകളി ചിത്രമാണ് ശീതളിന് റെക്കാഡ് നേടിക്കൊടുത്തത്. നീളം കൂടിയ ചുമര്‍ചിത്ര വിഭാഗത്തിലാണ് ഇന്ത്യന്‍ ബുക്ക് ഒഫ് റെക്കാഡ്, ഏഷ്യന്‍ ബുക്ക് ഒഫ് റെക്കാഡ് എന്നിവ നേടിയത്. വൈവിദ്യമായ രീതിയില്‍ രണ്ടുമീറ്റര്‍ വലുപ്പത്തില്‍ വരച്ച ചിത്രമായതിനാലാണ് നേട്ടം ശീതളിനെ തേടിയെത്തിയത്. ചിത്രരചന പഠിച്ചിട്ടില്ലെങ്കിലും കാണുന്നതെന്തും കാന്‍വാസില്‍ പകര്‍ത്തുന്നത് ശീതളിന്റെ ശീലമാണ്. കടലാസില്‍ പെന്‍സില്‍ വരയിലായിരുന്നു തുടക്കം. തനിയെ വരച്ച് പഠിക്കുകയായിരുന്നു.

- Категория
- Радио эфиры

Комментариев нет.